ശബരിമല സ്വര്‍ണ്ണക്കൊള്ള വീണ്ടും അന്വേഷിക്കും, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍കോളേജ്: കെ മുരളീധരന്
തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്ന് നിയുക്ത ആരോഗ്യമന്ത്രി കെ മുരളീധരന്‍. മന്ത്രിസ്ഥാനത്തേക്കുള്ള പ്രഖ്യാപനത്തിന് പിന്നാലെ മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വകുപ്പിന്റെ പേരില്‍ ഇടഞ്ഞതിനു പിന്നാലെയാണ് മുരളീധരന് വൈദ്യുതി വകുപ്പിന് പകരം ആരോഗ്യവകുപ്പും ദേവസ്വം വകുപ്പും നല്‍കിയത്.
കൂടാതെ ദേവന്റെ സ്വത്ത് കള്ളടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നും വിശദമായ തുടരന്വേഷണം വേണ്ടി വരുമെന്നും കെ മുരളിധരന്‍ പറഞ്ഞു. തനിക്ക് വൈദ്യുതി വകുപ്പ് എങ്കില്‍ ചുമതല ഏല്‍ക്കാനില്ലെന്നും സത്യപ്രതിജ്ഞക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കിയതോടെയാണ് നേതൃത്വം വഴങ്ങിയത്.
സതീശന്‍ മന്ത്രിസഭയിലെ വകുപ്പുകള്‍ കെസി വേണുഗോപാല്‍ വിഭാഗം കൈകടക്കിയതോടെയാണ് മുരളീധരന് വകുപ്പുകള്‍ നഷ്ടമായത്. എന്നാല്‍ മുരളീധരന്‍ ഇടഞ്ഞതോടെയാണ് തീരുമാനത്തില്‍ മാറ്റം ഉണ്ടായത്.