1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Refrigerator explodes at home in Guruvayur at night

ഗുരുവായൂരില്‍ രാത്രി വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഉറങ്ങുകയായിരുന്ന ദമ്പതികള്‍ക്ക് പരിക്ക്

Refrigerator explodes
തൃശ്ശൂര്‍: ഗുരുവായൂരിലെ വീട്ടില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ഉറങ്ങുകയായിരുന്ന ദമ്പതികള്‍ക്ക് പരിക്കേറ്റു. കുട്ടപ്പന്‍ (70), അംബിക (65) എന്നിവരാണ് പരിക്കേറ്റ ദമ്പതികള്‍. പുക ശ്വസിച്ചതിനെത്തുടര്‍ന്ന് കടുത്ത ശ്വാസതടസ്സമുണ്ടായ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 11.30-നാണ് സംഭവം നടന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് വീട് മുഴുവന്‍ പുക നിറഞ്ഞപ്പോള്‍ ഇരുവരും ഉണര്‍ന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതിരുന്ന ദമ്പതികള്‍ നാട്ടുകാരുടെ സഹായം തേടി. 
 
നാട്ടുകാര്‍ ഉടന്‍ തന്നെ അവരെ വീടിനു പുറത്തെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുന്നത് കാണുകയും ചെയ്തു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സ്‌ഫോടനത്തിന് കാരണമെന്ന് സംശയിക്കുന്നു. സ്‌ഫോടനത്തില്‍ വീടിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ, ഇത്തവണ ഒന്നാം സമ്മാനം 30 കോടി!