1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ramya Haridas Cheats MM Hassan

മുതിർന്ന നേതാവ് എം.എം.ഹസനെ കബളിപ്പിച്ച് രമ്യ ഹരിദാസ് !

Ramya Haridas, MM Hassan, Ramya Haridas Cheats MM Hassan, Ramya Haridas Video, Ramya Haridas Delhi
ചിറയൻകീഴ് പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുണ്ടായ തർക്കത്തിൽ കെപിസിസി നിയോഗിച്ച അന്വേഷണ സമിതിയെ കബളിപ്പിച്ച് എംഎൽഎ രമ്യ ഹരിദാസ്. അടിപിടിയിൽ ഭാഗമായ രമ്യ ഹരിദാസിനോട് അന്വേഷണ സമിതിയുടെ ചുമതലയുള്ള മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ എം.എം.ഹസൻ നേരിട്ടെത്തി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രമ്യ എത്തിയില്ല. 
 
ഡൽഹിയിലാണെന്ന് നുണ ! 
 
താൻ ഡൽഹിയിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് രമ്യ ഹരിദാസ് കെപിസിസി അന്വേഷണ സമിതിയെ കബളിപ്പിച്ചത്. തനിക്ക് നേരിട്ടെത്താൻ സാധിക്കില്ലെന്ന് എം.എം.ഹസനെ ഫോണിലൂടെ അറിയിക്കുകയായിരുന്നു. രമ്യ ഫോണിലൂടെ വിശദീകരണം നൽകിയെന്ന് ഇന്നലെ എം.എം.ഹസനും പറഞ്ഞിരുന്നു. എന്നാൽ രമ്യ കബളിപ്പിച്ചതാണോ അല്ലെങ്കിൽ കെപിസിസി നേതൃത്വത്തിന്റെ കൂടെ അറിവോടെയാണോ ഇതെന്ന് വ്യക്തമല്ല. 


പാലക്കാട് ഉണ്ടായിരുന്നു 
 
ഡൽഹിയിലേക്ക് പോകുമെന്ന് പറഞ്ഞ രമ്യ ഹരിദാസ് ഇന്നലെ മുഴുവൻ പാലക്കാട് ഉണ്ടായിരുന്നു. മാധ്യമങ്ങൾക്ക് രമ്യയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രമ്യ ഇന്നലെ ഡൽഹിയിലേക്ക് പോയിട്ടില്ല. 
 
വേണുഗോപാലുമായി കൂടിക്കാഴ്ച 
 
പാലക്കാട് ഡിസിസി അധ്യക്ഷന്റെ മകളുടെ കല്യാണത്തിനായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പാലക്കാട് എത്തിയിരുന്നു. വേണുഗോപാലുമായി രമ്യ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന്റെ ഭാഗമായാണ് രമ്യ കെ.സി.വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. Read Also: 'മേള'യിൽ തുടങ്ങിയ മമ്മൂട്ടി; വീണ്ടുമെത്തുന്നു 'മേള'യിൽ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകളെല്ലാം നീക്കിയെന്ന് യുഎസ്: അസാധ്യമെന്ന് ഇറാൻ