1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ramesh Chennithala meets Sonia Gandhi

Ramesh Chennithala: 'ഞാൻ എന്നും അവഗണിക്കപ്പെട്ടവൻ'; സോണിയയ്ക്കു മുന്നിൽ പരിഭവം പറയാൻ ചെന്നിത്തല

പലവട്ടം താൻ അവഗണിക്കപ്പെട്ടു എന്നാണ് സതീശന്റെ പരിഭവം

VD Satheesan and Ramesh Chennithala
Ramesh Chennithala: മുഖ്യമന്ത്രി കസേരയ്ക്കു ക്ലെയിം ചെയ്തുകൊണ്ട് സോണിയ ഗാന്ധിക്കു മുന്നിൽ രമേശ് ചെന്നിത്തല. സീനിയോറിറ്റി നോക്കുമ്പോൾ തനിക്ക് മുഖ്യമന്ത്രി സ്ഥാനത്തിനു അർഹതയുണ്ടെന്നാണ് ചെന്നിത്തല സോണിയയോടു ഫോണിൽ പറഞ്ഞത്. സോണിയയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. 
 
പലവട്ടം താൻ അവഗണിക്കപ്പെട്ടു എന്നാണ് സതീശന്റെ പരിഭവം. 2021 ൽ കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിച്ചിട്ടും തന്നെ പ്രതിപക്ഷ നേതാവ് ആക്കിയില്ല. 2011 ൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ക്ലെയിം ചെയ്യാമായിരുന്നിട്ടും താനാണ് ഉമ്മൻചാണ്ടിയുടെ പേര് നിർദേശിച്ചത്. പലവട്ടം അവഗണിക്കപ്പെട്ട തന്നെ ഇത്തവണ അർഹമായ രീതിയിൽ പരിഗണിക്കണമെന്ന് ചെന്നിത്തല സോണിയയോടു പറയും.
 
അതേസമയം എൻഎസ്എസിന്റെ പിന്തുണ രമേശ് ചെന്നിത്തലയ്ക്കാണ്. തിരഞ്ഞെടുപ്പ് വിജയം യുഡിഎഫിന്റെ മിടുക്കല്ലെന്ന് പറഞ്ഞ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പരിചയസമ്പത്തുള്ളവർ മുഖ്യമന്ത്രിയാകണമെന്ന് ചെന്നിത്തലയെ പരോക്ഷമായി പരാമർശിച്ചു പറഞ്ഞു.
അടുത്ത ലേഖനം
പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും