1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Kerala News

തമിഴ്‌നാട് തീരത്തിന് മുകളില്‍ ചക്രവാതചുഴി നിലനിക്കുന്നു; നാളെ ചക്രവാത ചുഴി ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത

Rain
തമിഴ്‌നാട് തീരത്തിന് മുകളില്‍ ചക്രവാതചുഴി നിലനിക്കുന്നു. അറബിക്കടലില്‍ ന്യുന മര്‍ദ്ദ സാധ്യത. തെക്ക് കിഴക്കന്‍ അറബിക്കടലിനും കേരള തീരത്തോട് ചേര്‍ന്ന്  ലക്ഷദ്വീപിന് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു.  ഒക്ടോബര്‍ 17ഓടെ ചക്രവാത ചുഴി  ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത.തുടര്‍ന്നുള്ള 48 മണിക്കൂറില്‍  പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 
കേരളത്തില്‍ ഒക്ടോബര് 16, 17 തീയതികളില്‍ ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും, മണിക്കൂറില്‍ 30-40 കിലോമീറ്റര്‍  വേഗതയില്‍ കാറ്റിനും സാധ്യത. ഒക്ടോബര്‍ 16  നു ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കോഴിയിറച്ചിക്ക് പിന്നാലെ കുതിച്ചുയര്‍ന്ന് കോഴിമുട്ട വില