'ലിയോ' ടിക്കറ്റുകള്‍ കേരളത്തില്‍ ഏറ്റവും അധികം വിറ്റുപോയത് ഈ ജില്ലകളില്‍ !പ്രീ- സെയ്ലില്‍ വിജയ് ചിത്രം എത്ര നേടി? പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (11:07 IST)
ഒക്ടോബര്‍ 19ന് തമിഴ്‌നാട്ടില്‍ പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോ നിരോധിച്ചതോടെ കേരളത്തിലേക്ക് കൂടുതല്‍ ആരാധകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലുമണിക്ക് ആദ്യ ഷോ കേരളത്തില്‍ ആരംഭിക്കും.പിവിആറില്‍ ഇതാദ്യമായി പുലര്‍ച്ചെ അഞ്ചുമണിക്ക് ഷോ വച്ചിട്ടുണ്ട്.


'ലിയോ'ഓണ്‍ലൈന്‍ ബുക്കിംഗ് ഞായറാഴ്ച ആരംഭിച്ചത് മുതല്‍ വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് മൂന്നര ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍. വില്‍പ്പന തുടങ്ങി ആദ്യ ഒരു മണിക്കൂറില്‍ തന്നെ 80,000 ടിക്കറ്റുകള്‍ വിറ്റുപോയി.ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളിലാണ് ഏറ്റവും അധികം ടിക്കറ്റുകള്‍ വിറ്റു പോയിരിക്കുന്നത്.


2263 ഷോകളില്‍ നന്നായി കേരളത്തിലെ പ്രീ സെയ്ല്‍സ് കളക്ഷന്‍ 5.4 കോടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കിങ് ഓഫ് കൊത്ത പ്രീ- സെയ്ലില്‍ 3.43 കോടി സ്വന്തമാക്കിയിരുന്നു. ഇതിനെയാണ് ലിയോ പിന്തള്ളിയിരിക്കുന്നത്. കെജിഎഫ് രണ്ടാം ഭാഗം 4.3 കോടി നേടിയപ്പോള്‍ ബീസ്റ്റ് 3.41 കോടി സ്വന്തമാക്കി.


ജയിലര്‍ ആദ്യ ദിവസം നേടിയത് 5.85 കോടി രൂപയാണ്. ഇതിനെ പ്രീ സെയില്‍സ് കൊണ്ട് തന്നെ ലിയോ മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നാലു മണിക്കുള്ള ഷോ കഴിഞ്ഞാല്‍ ഏഴുമണിക്കും ഷോ കേരളത്തില്‍ ഉണ്ടാകും. കേരളത്തില്‍ ഇതുവരെ നേടിയിട്ടുള്ള ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം ലിയോ മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :