1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

കോഴിക്കോട് മാതാവിനൊപ്പമെത്തിയ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

Kozhikode
കോഴിക്കോട് മാതാവിനൊപ്പമെത്തിയ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ചാത്തമംഗലം കൊളങ്ങരക്കണ്ടി ഖാദറാണ് അറസ്റ്റിലായത്. ചേവായൂര്‍ പോലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ആശുപത്രി ജീവനക്കാരിയാണ് പോലീസിനെ അറിയിച്ചത്. 
 
നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയതായിരുന്നു മാതാവ്. ഇവര്‍ക്ക് സഹായത്തിനായി എത്തിയതായിരുന്നു പ്രതി. ഇയാള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
അടുത്ത ലേഖനം
ശസ്ത്രക്രിയയിലെ പിഴവുമൂലം യുവാവിന് വൃഷണം നഷ്ടപെട്ടു