തീരംതൊടാൻ 'മുറസു' ചുഴലിക്കാറ്റ്; വടക്കൻ ജില്ലകളിൽ മഴ, കാറ്റിനും സാധ്യത
Cyclone Murasu
സംസ്ഥാനത്ത് ഇന്ന് മുതൽ നാല് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് 'മുറസു' ചുഴലിക്കാറ്റ് ഇന്ന് അർധരാത്രിയോടെ തീരംതൊടാൻ ആരംഭിച്ചേക്കും. ഇന്ന് അർധരാത്രി (11:30) മുതൽ നവംബർ മൂന്നിന് (നാളെ) പുലർച്ചെ 4:00 മണി വരെയുള്ള സമയത്ത് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തു നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ ശക്തമായ ചുഴലിക്കാറ്റായി മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗതയിൽ പരമാവധി മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിയിലും കരയിൽ പ്രവേശിക്കാൻ സാധ്യത.
കേരളത്തിൽ
ചുഴലിക്കാറ്റ് നേരിട്ട് കേരളത്തെ സ്വാധീനിക്കില്ല. എന്നാൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ അടുത്ത 2-3 ദിവസം കേരളത്തിൽ മഴ ലഭിക്കും. ഇടി, മിന്നൽ, കാറ്റ് എന്നിവയോടു കൂടിയ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചു ദുർബലമായതിനു ശേഷം കേരളത്തിൽ ഉച്ചക്ക് ശേഷമുള്ള സ്വാഭാവിക ഇടി, മിന്നൽ, കറ്റോട് കൂടിയ തുലാവർഷ മഴ വീണ്ടും ലഭിച്ചു തുടങ്ങും.
യെല്ലോ അലർട്ട്
ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ള യെല്ലോ അലർട്ട്. Also Read: ക്യാപ്റ്റൻസി നൽകാൻ കഴിയില്ലെന്ന് ചെന്നൈ, കൊൽക്കത്തയ്ക്ക് 'പരുക്ക്' പേടി; ഹാർദിക്കിന്റെ ട്രേഡ് അനിശ്ചിതത്വത്തിൽ
