1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Alert Sptember 9 Kerala

കൊടുംചൂടിൽ ആശ്വാസമായി മഴയെത്തും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത

Rain Alert, Kerala Weather, Yellow Alert, Rain Alert in kerala, Heavy Rain in Kerala, Heat Kerala
സംസ്ഥാനത്ത് കനത്ത ചൂടിന് ശമനമായി മഴയെത്തിയേക്കും. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് മഴ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇനിയും മഴയെത്തിയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. 
 
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത 
 
വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി 2026 സെപ്റ്റംബർ 10 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. കേരളത്തിൽ സെപ്റ്റംബർ 13 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 10 മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. 


മഴ മുന്നറിയിപ്പ് 
 
സെപ്റ്റംബർ 10 ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്. സെപ്റ്റംബർ 11 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
 
തീരപ്രദേശങ്ങളിൽ 
 
കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
സോമാലിയ തീരം, ഒമാൻ തീരം, അതിനോട് ചേർന്ന കന്യാകുമാരി തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
 
പശ്ചിമ ബംഗാൾ തീരം, ഒഡിഷ തീരം, വടക്കൻ ആന്ധ്രാപ്രദേശ് തീരം, വടക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും  സാധ്യത. Also Read: രണ്ടും കൽപ്പിച്ച് ട്രംപ്; അഞ്ച് ഇറാനിയൻ ടാങ്കറുകൾ തകർത്തു, ജോർദാനിൽ ഇറാന്റെ തിരിച്ചടി
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
യുദ്ധം തുടർന്നാൽ പേർഷ്യൻ ഗൾഫിനെ നിയന്ത്രിക്കുന്നത് ഇറാനായിരിക്കും, യുഎസിന് മുന്നറിയിപ്പ്