1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rahul Mamkootathil Custody court case update

രാഹുൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ, തെളിവെടുപ്പ് ഉടൻ, അതിജീവിതയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈൽ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്

Rahul Mamkootathil
ബലാത്സംഗ പരാതിയില്‍ മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. പോലീസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. 3 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. രാഹുലിനെ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാക്കിയിരുന്നു. കസ്റ്റഡിയില്‍ ലഭിച്ചതോടെ രാഹുലുമായി ഉടന്‍ എസ്‌ഐടി സംഘം തെളിവെടുപ്പ് ആരംഭിക്കും. ജനുവരി 16ന് രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.
 
പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവെടുക്കാനാണ് പോലീസ് തീരുമാനം. അതിജീവിതയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ലാപ്‌ടോപ്പും മൊബൈലും ഉള്‍പ്പടെ കണ്ടെത്താനുണ്ട്. ഇതിനായി അടൂരും പാലക്കാടും രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും
 
അടുത്ത ലേഖനം
ഇന്ത്യയ്ക്ക് വീണ്ടും തലവേദന; ട്രംപിന്റെ തീരുവ 75 ശതമാനമായി ഉയരാന്‍ സാധ്യത