ഇന്ത്യയ്ക്ക് വീണ്ടും തലവേദന; ട്രംപിന്റെ തീരുവ 75 ശതമാനമായി ഉയരാന്‍ സാധ്യത

Donald Trump, Mexico, Cuba, Columbia, USA- Venezuela,ഡൊണാൾഡ് ട്രംപ്,മെക്സിക്കോ, ക്യൂബ, അമേരിക്ക- വെനസ്വേല, കൊളംബിയ
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 13 ജനുവരി 2026 (12:18 IST)
ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങള്‍ക്ക് 25 ശതമാനം തീരുവ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് 50 ശതമാനം തീരുവയാണ് അമേരിക്ക ഇന്ത്യക്ക് ചുമത്തിയത്. ഇതിനു പുറമേയാണ് പുതിയ ഭീഷണി. ഇന്ത്യയ്ക്ക് ഇറാനുമായി വാണിജ്യ ബന്ധമുണ്ട്.

ഇറാനുമായി ഏറ്റവും വലിയ വ്യാപാരബന്ധമുള്ളത് ചൈനയ്ക്കാണ്. ഇന്ത്യയും ഇറാനുമായി വാണിജ്യ ബന്ധം സൂക്ഷിക്കുന്നുണ്ട്. കൂടാതെ യുഎഇയും തുര്‍ക്കിയും ഇറാനുമായി വാണിജ്യ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അതേസമയം ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി. 10700 പേര്‍ അറസ്റ്റിലാണ്. കൊല്ലപ്പെട്ടവരില്‍ 9 പേര്‍ 18 വയസ്സിന് താഴെയുള്ളവരാണ്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് 25% അധിക തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് പറഞ്ഞിരുന്നു. അതേസമയം രാജ്യത്ത് സംഘര്‍ഷാവസ്ഥ അവസാനിക്കുന്നത് വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന് ഇറാന്‍ അറിയിച്ചു.

അതേസമയം സൈനികനടപടിയുണ്ടായാല്‍ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വെയ്ക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ആക്രമിക്കപ്പെട്ടാല്‍ യുഎസിന്റെ എല്ലാ സൈനികകേന്ദ്രങ്ങളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യമിട്ട് അക്രമണമുണ്ടാകുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :