1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rahul Mamkootathil Case Supreme court

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിത സുപ്രീം കോടതിയില്‍, ദീപ ജോസഫിന്റെ ഹര്‍ജിയില്‍ തടസ്സഹര്‍ജി

Rahul Mamkoottathil, Sexual assault case, Crime, Congress
പാലക്കാട് എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ പീഡനക്കേസില്‍ രാഹുലിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയില്‍. സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫ് നല്‍കിയ റിട്ട് ഹര്‍ജിയിലാണ് അതിജീവിത തടസ്സഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് ദീപ ജോസഫ്.
 
ദീപ ജോസഫിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പായി തന്റെ വാദം കേള്‍ക്കാന്‍ ആവശ്യപ്പെട്ടാണ് തടസ്സഹര്‍ജി. അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ദീപ ജോസഫിന്റെ റിട്ട് ഹര്‍ജിയിലെ ഉള്ളടക്കം എന്താണെന്ന് ഉതുവരെ വ്യക്തമല്ല. കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യത്തിന് പുറമെ ചില ഭരണഘടനാ വിഷയങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വകുപ്പിന്റെ ഭരണഘടനാ സാധുത ഉള്‍പ്പടെ ചോദ്യം ചെയ്താണ് റിട്ട് ഹര്‍ജിയെന്നാണ് സൂചന.
 
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Gold Price : ഒരല്പം ആശ്വാസം, സ്വർണ വിലയിൽ ചാഞ്ചാട്ടം ഇന്ന് ഇടിഞ്ഞത് 6,320 രൂപ, പവൻ വില 1,17,760 രൂപ