1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rahul Mamkootathil Bail Rape Case

രാഹുൽ പുറത്തേക്ക് : മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

Rahul Mamkoottathil, Sexual assault case, Crime, Congress
മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ഈ കേസില്‍ ഇക്കഴിഞ്ഞ 18 ആം തീയതിയാണ് രാഹുല്‍ അറസ്റ്റിലായത്. നേരത്തെ ഈ കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
 
തുടര്‍ന്ന് ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചപ്പോഴാണ് അനുകൂല വിധിയുണ്ടായത്. പ്രതിയും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് പ്രതിഭാഗം ഉന്നയിച്ചത്. ഈ വാദങ്ങള്‍ കൂടി പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിന്റെ വിശദാംശങ്ങളും മുന്‍ കോടതിയുടെ നിരീക്ഷണങ്ങളും പരിശോധിച്ച ശേഷമാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചത്.
 
അടുത്ത ലേഖനം
"കുറ്റിച്ചിറ പള്ളിയുടെ അകം കാണാൻ ഞങ്ങൾ ഇനി ബഹിരാകാശത്ത് പോയി വരണോ?"; ചോദ്യവുമായി എഴുത്തുകാരി ഫർസാന അലി