Gold Price : കയ്യിലൊതുങ്ങാതെ സ്വർണവില, വ്യാഴാഴ്ച കൂടിയത് 8640 രൂപ, ഒരു പവന് 1,31,160 രൂപയായി

Gold Price
രേണുക വേണു| Last Modified വ്യാഴം, 29 ജനുവരി 2026 (11:20 IST)
വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തില്‍ സ്വര്‍ണവിലയില്‍ വമ്പന്‍ കുതിപ്പ്. സംസ്ഥാനത്ത് സ്വര്‍ണം പവന് 8640 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,31,160 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വര്‍ധിച്ച് 16,395 രൂപയായി.

ആഗോള ആഭ്യന്തര വിപണികളിലെ വന്‍ കുതിപ്പാണ് രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പ്രതിഫലിച്ചത്. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 1,75,869 രൂപയായി. ഈയാഴ്ച മാത്രം 10 ശതമാനത്തിലധികം വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടായത്. വെള്ളിയിലും സമാനമായ വര്‍ധനവുണ്ടായി.

ഡോളറിന്റെ മൂല്യം 4 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചത് സ്വര്‍ണത്തിന് ഗുണകരമായി. ഡോളര്‍ ദുര്‍ബലമാകുമ്പോള്‍ സ്വര്‍ണവിലയിലും അത് പ്രതിഫലിക്കുന്നതാണ് ഇവിടെ സംഭവിച്ചത്. യുഎസിലെ തൊഴില്‍ മാന്ദ്യവും ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളുമാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :