1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Trinamool Congress MP Mahua Moitra gets married

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര വിവാഹിതയായി; വരന്‍ മുന്‍ എംപി

പുരിയില്‍ നിന്നുള്ള ലോക്‌സഭാ എംപിയായിരുന്നു പിനാകി മിശ്ര.

mahua moitra
mahua moitra
തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര വിവാഹിതയായി. വരന്‍ ബിജെഡി മുന്‍ എംപി പിനാകി മിശ്രയാണ്. വിവാഹം ജര്‍മനിയിലാണ് നടന്നത്. ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുരിയില്‍ നിന്നുള്ള ലോക്‌സഭാ എംപിയായിരുന്നു പിനാകി മിശ്ര. മഹുവാ മൊയ്ത്ര മുന്‍പ് ഡാനിഷ് സാമ്പത്തിക വിദഗ്ധനായ ലാര്‍സ് ബോര്‍സനെ വിവാഹം ചെയ്തിരുന്നു. 
 
പിന്നീട് വിവാഹമോചനം നേടി. ശേഷം മൂന്നുവര്‍ഷത്തോളം അഭിഭാഷകന്‍ ജയ് അനന്ത് ദെഗാന്ദ്രിയുമായി ബന്ധത്തിലായിരുന്നു. ഇപ്പോള്‍ മഹുവ മൊയ്ത്രാ ജര്‍മ്മനിയില്‍ സ്വര്‍ണാഭരണങ്ങള്‍ ധരിച്ച് പുഞ്ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ചിത്രമാണ് ടെലഗ്രാഫ് പുറത്തുവിട്ടിരിക്കുന്നത്.
അടുത്ത ലേഖനം
തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു