അനുബന്ധ വാര്‍ത്തകള്‍
- ഷൂട്ടൗട്ടിലെ ആദ്യ കിക്ക് എടുത്തതും കറണ്ട് പോയി, ഇത് ഇരുണ്ടകാലം: എം.ബി.രാജേഷ്
- ലോകകപ്പ് ആരാധകരെ നിരാശപ്പെടുത്തി സതീശൻ സർക്കാർ; വൈദ്യുതി നിയന്ത്രണം അനിശ്ചിതകാലത്തേക്ക്
- എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!
- കേരളത്തിനിത് കടം വാങ്ങിയ വൈദ്യുതി തിരിച്ചുനൽകാനുള്ള സമയം, എൽനിനോ ചതിച്ചതോടെ പ്രതിസന്ധി
- സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി കെഎസ്ഇബി
രാത്രിയിലെ ദീർഘനേര വൈദ്യുതി നിയന്ത്രണം ലോകകപ്പ് സമയത്ത് ബുദ്ധിമുട്ടാകാതിരിക്കാൻ; വിചിത്ര ന്യായവുമായി കെ.എസ്.ഇ.ബി
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന സമയത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള പരമാവധി ശ്രമത്തിലാണ് അധികൃതർ
രാത്രി ഏഴിനും 12 നും ഇടയിൽ രണ്ടോ മൂന്നോ തവണ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത് ലോകകപ്പ് മത്സരത്തിനു തടസം നേരിടാതിരിക്കാനെന്ന് കെ.എസ്.ഇ.ബിയുമായി അടുത്ത വൃത്തങ്ങൾ. കഴിഞ്ഞ ദിവസങ്ങളിലായി രാത്രി ഒന്നിലേറെ തവണ അരമണിക്കൂർ വീതം വൈദ്യുതി നിയന്ത്രണം ഉണ്ട്. ഇതിൽ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് കെ.എസ്.ഇ.ബിയുടെ ന്യായീകരണം.
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന സമയത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള പരമാവധി ശ്രമത്തിലാണ് അധികൃതർ. വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി രണ്ടും മൂന്നും തവണകളായി സംസ്ഥാനത്ത് ഒരു മണിക്കൂറിലേറെ വൈദ്യുതി നിയന്ത്രണം ഉണ്ടായി. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതിനെത്തുടർന്ന് രാത്രി 7 മുതൽ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.
ആകെ 900 മെഗാവാട്ടിന്റെ കുറവാണുണ്ടായത്. ചില സ്ഥലങ്ങളിൽ അര മണിക്കൂറും മറ്റ് ചില മേഖലകളിൽ 2 തവണയായി ഒരു മണിക്കൂറുമാണ് വൈദ്യുതി തടസപ്പെട്ടത്. ഇന്നലെ വൈകിട്ട് 4633 മെഗാവാട്ട് വൈദ്യുതി ഉപഭോഗം ഉണ്ടായപ്പോൾ 1647 മെഗാവാട്ട് മാത്രമാണ് സംസ്ഥാനത്ത് ഉൽപാദിപ്പിച്ചത്.
ലോകകപ്പിൽ മൂന്ന് മത്സരങ്ങൾ കൂടിയാണ് ശേഷിക്കുന്നത്. ഈ ദിവസങ്ങളിലും ഒരു മണിക്കൂറിലേറെ രാത്രി വൈദ്യുതി നിയന്ത്രണം ഉണ്ടാകും.