പ്രസ്ഥാനത്തെ തകർക്കാമെന്ന ദുർമോഹം വേണ്ട; ഇഡി വിഷയത്തിൽ ആഞ്ഞടിച്ച് പിണറായി
പ്രസ്ഥാനത്തെ തളർത്താനും തകർക്കാനും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും അതൊന്നും വിജയിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തനിക്കെതിരായ ആക്രമണങ്ങൾ വ്യക്തിപരമായി തന്നെ ലക്ഷ്യമിട്ടുള്ളതല്ലെന്നും താൻ ഉൾപ്പെടുന്ന പ്രസ്ഥാനത്തിനെതിരായ കടന്നാക്രമണങ്ങളാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'വ്യക്തിപരമായ വിഷയങ്ങൾ വാർത്താസമ്മേളനം നടത്തി വിശദീകരിക്കാറില്ല. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുന്നതിന് മുമ്പും പിൻപും പലതരത്തിൽ കടന്നാക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ ഞാനെന്ന വ്യക്തിയെ ഉദ്ദേശിച്ചല്ലെന്നും പ്രസ്ഥാനത്തിന് നേരെയുള്ളതാണെന്ന തിരച്ചറിവാണ് ഉണ്ടായിരുന്നത്. ആ തിരിച്ചറിവോടെയാണ് അതിന് പ്രതിരോധിക്കാൻ തയ്യാറായത്. എന്നാൽ ചരിത്രം പരിശോധിച്ചാൽ ഒരു ഘട്ടത്തിലും അത്തരം കടന്നാക്രമങ്ങൾക്ക് വിജയിക്കാനായിട്ടില്ല. അതിന് പിന്നിൽ പ്രവർത്തിച്ചവരും വിജയിച്ചിട്ടില്ല. പ്രസ്ഥാനത്തെ തളർക്കാനും തകർക്കാനും ആകുമോയെന്നാണ് ശ്രമിച്ചത്. തെല്ലും തളർത്താൻ കഴിഞ്ഞിരുന്നില്ലായെന്നത് ചരിത്രത്തിന്റെ ഭാഗമാണ്,' പിണറായി പറഞ്ഞു.