കോടികൾ കൈപറ്റിയവരിൽ ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും; സിഎഫ്ഒയുടെ മൊഴിയും പുറത്ത്
Ramesh Chennithala
സിഎംആർഎല്ലിൽ നിന്നും കോടികൾ വാങ്ങിയവരിൽ പ്രമുഖ യുഡിഎഫ് നേതാക്കളും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവർക്കെതിരെ സിഎംആർഎൽ കമ്പനിയിലെ മുൻ സിഎഫ്ഒ കെ സുരേഷ് കുമാർ മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴി പകർപ്പിലാണ് യുഡിഎഫ് നേതാക്കളുടെ പേര്.
ഇഡിയോടും വെളിപ്പെടുത്തി
ഐടി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് നൽകിയ മൊഴി സുരേഷ് കുമാർ ഇഡിക്ക് മുന്നിലും നൽകിയിട്ടുണ്ട്. 2024 ഏപ്രിലിലാണ് കെ എസ് സുരേഷ് കുമാർ ഇഡിക്ക് മൊഴി നൽകിയത്. സംസ്ഥാന മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർക്ക് കുരുക്കാകുന്ന മൊഴിയാണ് ചീഫ് ഫിനാൻഷ്യൽ ഓഫീസറായ സുരേഷ് കുമാറിന്റേത്. 2024ലാണ് ഇ ഡി സിഎംആർഎലിന്റെ അനധികൃത ഇടപാടുമായി ബന്ധപ്പെട്ട് ഇസിഐആർ രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സുരേഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. നേതാക്കൾ സിഎംആർഎല്ലിൽ നിന്നും വൻ തുക കൈപ്പറ്റിയിട്ടുണ്ടെന്നും ഇ ഡിക്ക് മുന്നിൽ മൊഴിയുണ്ട്.
യുഡിഎഫ് നേതാക്കളെ കുറിച്ചുള്ള പരാമർശം ഒഴിവാക്കി ഇഡി
അതേസമയം ഇഡി സംസ്ഥാന സർക്കാരിന് നൽകിയ നിർദേശത്തിൽ യുഡിഎഫ് നേതാക്കളുടെ പേര് ഒഴിവാക്കി. അതിൽ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെയും മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ പി.എ.മുഹമ്മദ് റിയാസിന്റെയും പേരുണ്ട്.
പിണറായിക്കെതിരെ തെളിവില്ല
അതേസമയം ഇഡി കത്ത് മാത്രമാണ് സംസ്ഥാന സർക്കാരിന് നൽകിയിട്ടുള്ളത്. പിണറായി വിജയനോ മുഹമ്മദ് റിയാസോ ഏതെങ്കിലും തരത്തിൽ കോഴ വാങ്ങിയെന്ന് തെളിയിക്കാൻ പാകത്തിനു യാതൊരു തെളിവും കത്തിനൊപ്പം ഇഡി നൽകിയിട്ടില്ല. അതിനാൽ കേസെടുത്താൽ തിരിച്ചടിയായേക്കുമെന്നാണ് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകുക. പിണറായി വിജയന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റിലും സംശയിക്കാൻ പാകത്തിനു യാതൊരു തെളിവും ലഭിക്കാത്തതും അന്വേഷണത്തിൽ തിരിച്ചടിയാകും. Also Read: പിണറായിക്കെതിരായ നീക്കം ശ്രദ്ധിച്ചുവേണം; പാർട്ടി ശക്തമായി തിരിച്ചുവരാൻ അവസരം നൽകുന്നത് പോലെയാകും !