എൽഡിഎഫ് വിടുമോ സിപിഐ? തർക്കം രൂക്ഷം
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ
Pinarayi Vijayan and Binoy Viswam
ഇടതുമുന്നണിയിൽ സിപിഎം-സിപിഐ തർക്കം രൂക്ഷം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ഉറച്ച നിലപാടിലാണ് സിപിഐ. എന്നാൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിന് അർഹത സിപിഎമ്മിന് തന്നെയെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവരുടെ നിലപാട്.
വിട്ടുകൊടുക്കില്ലെന്ന് സിപിഐ
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ. പിണറായി വിജയന്റെ കടുംപിടിത്തമാണ് തങ്ങൾക്ക് ഉപനേതാവ് സ്ഥാനം ലഭിക്കാത്തതിനു കാരണമെന്നാണ് സിപിഐ വിമർശിക്കുന്നത്. മുഖപത്രമായ ജനയുഗത്തിലെ ലേഖനത്തിൽ സിപിഐ പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചിരുന്നു. യജമാനനും ഭൃത്യനും തമ്മിലുളള ബന്ധമല്ല മുന്നണിയിലെന്ന് സിപിഐ മുഖപത്രത്തിൽ. അർഹതപ്പെട്ടതാണ് ചോദിച്ചതെന്ന് സിപിഐ നേതാവ് കെ.രാജൻ പറഞ്ഞു.
സർക്കാരിനെ പ്രതിരോധത്തിലാക്കിയവർ
രണ്ടാം പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കിയതിൽ സിപിഐയ്ക്ക് പങ്കുണ്ടെന്നാണ് സിപിഎം വാദം. അങ്ങനെയുള്ളവർക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നൽകാൻ സാധിക്കില്ല. പിഎം ശ്രീയിലെ സിപിഐ നിലപാട് അടക്കം തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായിട്ടുണ്ട്. സിപിഐയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് സിപിഎം നടത്തുന്നത്. രണ്ട് ലക്ഷം വോട്ടുള്ള നിയമസഭാ മണ്ഡലങ്ങളിൽ സിപിഐക്ക് ഒറ്റയ്ക്ക് 5000 വോട്ട് കിട്ടുമോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ.മോഹനൻ ചോദിച്ചു.
ചരിത്രം ഓർമിപ്പിച്ച് സിപിഎം
ചരിത്രത്തിൽ ഇതുവരെ സിപിഐയ്ക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ലഭിച്ചിട്ടില്ലെന്നാണ് സിപിഎം വാദം. മുൻ കാലങ്ങളിൽ നടന്നതുപോലെ ഇത്തവണയും കാര്യങ്ങൾ നീക്കും. ഇതിനു വി.എസ്.അച്യുതാനന്ദൻ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ സിപിഎമ്മിന്റെ കോടിയേരി ബാലകൃഷ്ണൻ തന്നെയായിരുന്നു പ്രതിപക്ഷ ഉപനേതാവ് സ്ഥാനം. Also Read: വിറങ്ങലിച്ച് നേപ്പാൾ, മരണസംഖ്യ 162, വിനോദയാത്രയ്‌ക്കെത്തിയ 47 പേരെ കാണാനില്ല