1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. LDF Won in Pala Municipality

പാലായിൽ ഭരണം പിടിച്ച് എൽഡിഎഫ്; യുഡിഎഫ് സ്ഥാനാർഥി തോറ്റു

പത്തിനെതിരെ 16 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ ജയം

Maya Rahul
Maya Rahul

പാലാ നഗരസഭയിൽ ഭരണം പിടിച്ച് എൽഡിഎഫ്. നഗരസഭ അധ്യക്ഷയായി എൽഡിഎഫ് പിന്തുണയോടെ മായാ രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥി റിയ ചീരാംകുഴിയെ ആണ് തോൽപ്പിച്ചത്. 
 
പത്തിനെതിരെ 16 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ ജയം. പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുൽ പത്തൊൻപതാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. നാല് കോൺഗ്രസ് വിമതരുടെ പിന്തുണയും മായയ്ക്ക് ലഭിച്ചു. 
 
മുൻ ചെയർപഴ്‌സൻ ദിയ ബിനു പുളിക്കകണ്ടത്തെ പുറത്താക്കാൻ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് നഗരസഭ അധ്യക്ഷയ്ക്കായി തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. 
അടുത്ത ലേഖനം
ഇടത്, സിജെപി പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ വിദ്യാർഥികളെ വിലക്കി വിജയ് സർക്കാർ, ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചു