അനുബന്ധ വാര്‍ത്തകള്‍
- സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി അന്വേഷണത്തിന് ഹൈക്കോടതി അനുമതി, ഇഡി റെയ്ഡ് , കേസിന്റെ നാള്‍വഴി ഇങ്ങനെ
- ഇത് പാർട്ടിയെയോ പിണറായിയെയോ ഒരു ചുക്കും ചെയ്യില്ല; ഇ.ഡി പരിശോധനയിൽ രൂക്ഷമായി പ്രതികരിച്ച് സിപിഎം
- സിഎംആര്‍എല്‍ മാസപ്പടികേസ്: പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ ഇഡി റെയ്ഡ്
- പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ ഇഡി റെയ്ഡ്
- Happy Birthday Pinarayi Vijayan: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ 81 ന്റെ നിറവിൽ
അച്ഛനായി പോയെന്ന ഒറ്റക്കാരണം കൊണ്ടാണ് കേസ്, പ്രതിയല്ലാഞ്ഞിട്ടും പിണറായി വിജയനെ തടഞ്ഞുവെച്ചിരിക്കുന്നു : എം വി ഗോവിന്ദൻ
എല്ലാ കോടതിയും കഴമ്പില്ലെന്ന് കണ്ടെത്തിയ കേസില്‍ പ്രതിയല്ലാത്ത പിണറായി വിജയനെ തടഞ്ഞുവെച്ചിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും എം വി ഗോവിന്ദന് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിയായ പിണറായി വിജയന്റെ വീട്ടില്‍ നടക്കുന്ന ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പിണറായി വിജയനെയും സിപിഎമ്മിനെയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തകര്‍ക്കാമെന്നുള്ള മോഹം വിലപോവില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു. പിണറായി വിജയന് കേസില്‍ ഒരു പങ്കുമില്ലെന്നും അച്ഛനായി പോയി എന്ന ഒറ്റകാരാണത്തിന്റെ മുകളിലാണ് പിണറായി വിജയനെതിരെ കേസെന്നും എം വി ഗോവിന്ദന് പറഞ്ഞു. എല്ലാ കോടതിയും കഴമ്പില്ലെന്ന് കണ്ടെത്തിയ കേസില്‍ പ്രതിയല്ലാത്ത പിണറായി വിജയനെ തടഞ്ഞുവെച്ചിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും എം വി ഗോവിന്ദന് പറഞ്ഞു.
സിഎംആര്‍എല്‍ പട്ടികയില്‍ പിവി എന്ന് ചുരുക്കപ്പേര് തന്റേതല്ലെന്ന് പിണറായി പറഞ്ഞിട്ടുണ്ട്. മറ്റ് 2 നേതാക്കള്‍ അത് സമ്മതിച്ചിട്ടുണ്ട്. സര്‍ക്കാരിനോ പിണറായിക്കോ കേസില്‍ പങ്കില്ലെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങളെ പരോക്ഷമായും പ്രത്യക്ഷമായും കോണ്‍ഗ്രസ് നേതൃത്വം സഹായിക്കുകയാണ്. എന്തുകൊണ്ടാണ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്നാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് ചോദിച്ചത്. മുഖ്യമന്ത്രി വി ഡി സതീശന് ഇന്നലെ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ആവശ്യപ്പെട്ടത് പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്നാണ്. ഡല്‍ഹിയില്‍ അരവിന്ദ് കേജ്രിവാളിനെ ജയിലിലടച്ചത് കോണ്‍ഗ്രസ് നല്കിയ പരാതിയിലാണ്. പരാതിയില്‍ കഴമ്പില്ലെന്ന് ഡല്‍ഹി ഹൈക്കോടതി പിന്നീട് കണ്ടെത്തി. ഈ ഭാവന ചമയ്ക്കലാണ് കേരളത്തിലും നടക്കുന്നത്. എം വി ഗോവിന്ദന് പറഞ്ഞു/
അതേസമയം വീണ വിജയന് അന്വേഷണവുമായി സഹകരിക്കുന്ന നിലപാടാണ് എടുത്തിട്ടുള്ളതെന്നും. വീണയ്ക്ക് സര്‍ക്കാരോ പിണറായി വിജയനോ സഹായം നല്‍കിയിട്ടില്ലെന്ന് കോടതിയില്‍ തെളിഞ്ഞതാണെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.പിണറായി വിജയനെതിരായ കടന്നാക്രമണത്തെ പാര്‍ട്ടി ചെറുത്തു തോല്‍പ്പിക്കുമെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി.