ഇ.ഡി റെയ്ഡ് പ്രായമായവരെയും കുട്ടികളെയും തടഞ്ഞുവെച്ച്; സംസ്ഥാനത്ത് പ്രതിഷേധം ഇരമ്പുന്നു
ബക്രീദ് ആഘോഷത്തിനായി റിയാസിന്റെ വീട്ടിൽ ബന്ധുക്കൾ എത്തിച്ചേർന്നിട്ടുണ്ട്
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ.ഡി വേട്ടയിൽ സംസ്ഥാനമൊട്ടാകെ പ്രതിഷേധം. ബേപ്പൂർ എംഎൽഎ മുഹമ്മദ് റിയാസിന്റെ കോഴിക്കോടുള്ള വീട്ടിൽ റെയ്ഡിന്റെ ഭാഗമായി പ്രായമായവരെയും കുട്ടികളെയും തടഞ്ഞുവെച്ചിരിക്കുന്നു.
ബക്രീദ് ആഘോഷത്തിനായി റിയാസിന്റെ വീട്ടിൽ ബന്ധുക്കൾ എത്തിച്ചേർന്നിട്ടുണ്ട്. റിയാസിന്റെ പ്രായമായ മാതാപിതാക്കളെയും കുട്ടികളെയും ഏഴ് മണിക്കൂറായി തടഞ്ഞുവെച്ചിരിക്കുകയാണ്. അന്വേഷണം എത്ര വേണമെങ്കിലും നടക്കട്ടെയെന്നും അതിന്റെ പേരിൽ പ്രായമായവരെയും കുട്ടികളെയും തടഞ്ഞുവയ്ക്കുന്ന മനുഷ്യാവകാശ ലംഘനമാണെന്നും സിപിഎം ആരോപിച്ചു.
കണ്ണൂരിലെ പിണറായി വിജയന്റെ വീട്ടിലും ശക്തമായ പ്രതഷേധം നടക്കുകയാണ്. തിരുവനന്തപുരത്തെ വാടക വീട്ടിൽ സിപിഎം പ്രതിഷേധത്തിൽ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും ഭാഗമായിട്ടുണ്ട്.