അനുബന്ധ വാര്‍ത്തകള്‍
- പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിരുന്നെന്ന് സമ്മതിച്ച് ജമ്മുകാശ്മീര്‍ ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ
- പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ കൈയിലെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി
- ശ്രീ പത്മനാഭനെ കാണാൻ ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസുമായി പോയി,ഗുജറാത്ത് സ്വദേശി അറസ്റ്റിൽ
- പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളില്‍ ഡ്രോണ്‍ പറത്തി കൊറിയന്‍ യുവതി; ഇമിഗ്രേഷന്‍ വകുപ്പിന് കത്തയച്ച് പോലീസ്
- സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി അന്വേഷണത്തിന് ഹൈക്കോടതി അനുമതി, ഇഡി റെയ്ഡ് , കേസിന്റെ നാള്‍വഴി ഇങ്ങനെ
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച; സ്വര്‍ണവിളക്കും നാണയങ്ങളും നഷ്ടപ്പെട്ടു
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതായതായി ക്ഷേത്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ക്ഷേത്രത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്.
ഭക്തരില്‍ നിന്ന് വഴിപാടായി ലഭിച്ച ഏകദേശം 78 ഗ്രാം സ്വര്‍ണ്ണക്കട്ടികളും നാണയങ്ങളും നഷ്ടപ്പെട്ടു. അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിസ്ഥാപിച്ച സ്വര്‍ണ്ണ വിളക്ക് നഷ്ടപ്പെട്ടു. അതേസമയം ഔദ്യോഗിക രേഖകളില്‍ ഇല്ലാത്ത ഒരു വെള്ളി വിളക്ക് അതിന്റെ സ്ഥാനത്ത് സ്ഥാപിച്ചു. ആറ് മാസമായി വൈരനാമം എന്ന ആഭരണം കാണാതായിട്ട്. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയച്ച കത്തിന്റെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്.