1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CPM against suspension of policemen who carried out rescue operations

യുഡിഎഫ് പകപോക്കുന്നു: രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസുകാരുടെ സസ്‌പെന്‍ഷനെതിരെ സിപിഎം

Team VD Satheesan, K Muraleedharan, Health Minister, Kerala Politics,Kerala News
രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസുകാരുടെ സസ്‌പെന്‍ഷനെതിരെ സിപിഎം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ 5 പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ സിപിഎം രംഗത്തെത്തി. ഉത്തരവാദിത്വം നിര്‍വഹിച്ച പോലീസുകാര്‍ക്കെതിരായ നടപടി പകപോക്കല്‍ ആണെന്ന് സിപിഎം സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
 
യുഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട പ്രതികാര നടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. പോലീസിനെ രാഷ്ട്രീയ താല്‍പര്യത്തോടെ ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞദിവസം എസ്എഫ്‌ഐക്കാര്‍ക്കെതിരെ നടന്ന ആക്രമണം എന്നും സിപിഎം കുറ്റപ്പെടുത്തി. 
 
അതേസമയം സിഎംആര്‍എല്‍ മാസപ്പടികേസില്‍ പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ ഇഡി റെയ്ഡ്. പത്തിടങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിലും കണ്ണൂരിലെ വീട്ടിലും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. കൂടാതെ സി എം ആര്‍ എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി അന്വേഷണത്തിന് ഹൈക്കോടതി അനുമതി, ഇഡി റെയ്ഡ് , കേസിന്റെ നാള്‍വഴി ഇങ്ങനെ