1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather Alert August 1

സംസ്ഥാനത്ത് രാത്രി മുഴുവൻ മഴയ്ക്കു സാധ്യത; ജാഗ്രത തുടരുക

നാളേക്ക് മഴയുടെ ശക്തി കുറഞ്ഞേക്കും

Rain, Kerala Rain, Heavy Rain, Rain Alerts Kerala, Kerala Weather News, കേരള വെതർ, ശക്തമായ മഴ, വെതർ ന്യൂസ് കേരള, കേരള വെതർ ന്യൂസ്
സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
 
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
 
നാളേക്ക് മഴയുടെ ശക്തി കുറഞ്ഞേക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ (ഓഗസ്റ്റ് രണ്ട്) യെല്ലോ അലർട്ടാണ്.
 
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
അടുത്ത ലേഖനം
ഒന്നിച്ചിറങ്ങാം, നമ്മൾ അതിജീവിക്കും; മുന്നിൽ നിന്ന് പ്രതിപക്ഷ നേതാവ്