മറ്റൊരു വിവാഹത്തിനായി തലാക്ക് ചൊല്ലി: യുവതിക്ക് 72.90 ജീവനാശം നല്‍കാന്‍ കോടതി ഉത്തരവ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 31 ഡിസം‌ബര്‍ 2021 (08:05 IST)
മറ്റൊരു വിവാഹത്തിനായി തലാക്ക് ചൊല്ലിയെന്നുള്ള പരാതിയില്‍ യുവതിക്ക് 72.90 ജീവനാശം നല്‍കാന്‍ കോടതി ഉത്തരവ്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി രജനി തങ്കപ്പനാണ് ഉത്തരവിട്ടത്. ആലപ്പുഴ അവലൂക്കുന്ന് കാളാത്ത് വാര്‍ഡില്‍ ആന്‍സിലിനെതിരെയാണ് വിധി. ഇയാളുടെ ഭാര്യ എംഒ വാര്‍ഡില്‍ അല്‍അത്തീഖ് മന്‍സിലില്‍ ഹുമൈറ നല്‍കിയ ഹര്‍ജിയിലാണ് വിധി.

കാരണമില്ലാതെ ഭര്‍ത്താവ് തന്നെ തലാക്ക് ചൊല്ലിയെന്നും ക്ഷേമത്തിനും ഉപജീവനത്തിനും തനിക്ക് ജീവനാംശം നല്‍കണമെന്നായിരുന്നു പരാതി. ഇവരുടെ വിവാഹത്തിന് 101 പവനും മൂന്ന് ലക്ഷം രൂപയും നല്‍കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :