1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Oolanpara Abhishek

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

Harassment
തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിലായി. ഊളൻപാറ കേക്കോട് വയലരികത്ത് പുത്തൻവീട്ടിൽ ചിന്തു എന്ന അഭിഷേക് (23) ആണ് പേട്ട പോലീസിന്റെ പിടിയിലായത്.

തിങ്കളാഴ്ചയാണ് പേട്ട സ്വദേശിയായ പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചത്. മാതാപിതാക്കൾ പുറത്തുപോയിരുന്ന സമയത്തായിരുന്നു സംഭവം.

ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥ്വീരാജിന്റെ നേതൃത്വത്തിൽ പേട്ട പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.   
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
തമിഴ്‌നാട്ടിൽ സ്റ്റാലിൻ, ബംഗാളിൽ മമത, കേരളത്തിൽ പിണറായി, ബിജെപി രാഷ്ട്രീയത്തിനെതിരെ വിജയം നേടി പ്രാദേശിക നേതാക്കൾ: ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തി നഷ്ടമായി കോൺഗ്രസ്