പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പുതിയ തെളിവുകള്‍ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണന്‍
കണ്ണൂര്‍: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ തെളിവുകള്‍ പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്‍ പുറത്തുവിട്ടു. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട നിര്‍ണായക ബാങ്ക് രേഖകള്‍ വി കുഞ്ഞികൃഷ്ണന്‍ പുറത്തുവിട്ടു. ഇതുസംബന്ധിച്ച ബാങ്ക് വിവരങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. ഏരിയ സെക്രട്ടറി രക്തസാക്ഷി ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ സ്വന്തം പേരിലേക്ക് മാറ്റിയതായി വി കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ വീട് നിര്‍മ്മാണത്തിനായി പണം ചെലവഴിച്ചതായും അതിനായി വ്യാജ രേഖ സൃഷ്ടിച്ചതായും കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് കുഞ്ഞികൃഷ്ണന്‍ വാഗ്ദാനം ചെയ്തു. പയ്യന്നൂരിലെ ജനങ്ങള്‍ ഈ തെളിവുകള്‍ മനസ്സിലാക്കുമെന്നും അവരുടെ ഇടയിലുള്ള അഴിമതിക്കാരെ തിരിച്ചറിയുമെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.