ഓണപരീക്ഷ ഓഗസ്റ്റ് 13 മുതൽ 21ന് സ്കൂൾ അടയ്ക്കും
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണപരീക്ഷ ഓഗസ്റ്റ് 13 മുതല്‍. എല്‍ പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 14നാണ് പരീക്ഷ തുടങ്ങുക.
രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ നടത്തുക. 15 മിനിറ്റ് കൂള്‍ ഓഫ് ടൈമും ഉണ്ടാകും. രാവിലെ 10 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകള്‍ ഉച്ച നേരത്തെ പരീക്ഷ 2 മണിക്കും മറ്റ് ദിവസങ്ങളില്‍ ഇത് 1.30നും ആരംഭിക്കും. എല്ലാ വിഭാഗങ്ങളിലും പരീക്ഷ 20ന് അവസാനിക്കും. 21ന് പ്രവര്‍ത്തി ദിവസമാകും. ഓണാഘോഷം ഈ ദിവസം നടത്താം. പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍ 21ന് പരീക്ഷയും നടക്കും. അവധി കഴിഞ്ഞ് 31നാണ് സ്‌കൂളുകള്‍ തുറക്കുക.