നീറ്റ് സമരം: ഏറ്റവും കൂടുതൽ കേസെടുത്തത് കേരളത്തിൽ, ബിജെപിക്ക് അടിയറവ് പറഞ്ഞ് സതീശൻ
വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടും കേരളത്തിലെ സർക്കാർ അതിനുള്ള നടപടികൾ സ്വീകരിച്ചില്ല
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ചവർക്കെതിരെ ഏറ്റവും കൂടുതൽ കേസുകളെടുത്തത് യുഡിഎഫ് ഭരിക്കുന്ന കേരളത്തിൽ. 5,000 ത്തിലേറെ കേസുകളാണ് സതീശൻ സർക്കാർ പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്തത്.
വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടും കേരളത്തിലെ സർക്കാർ അതിനുള്ള നടപടികൾ സ്വീകരിച്ചില്ല. റാപ്പർ വേടൻ ഉൾപ്പെടെ സമരത്തിൽ പങ്കെടുത്ത സെലിബ്രിറ്റികളെ വരെ സർക്കാർ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എട്ട് സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. അതിൽ യുപി, മഹാരാഷ്ട്ര, ബിഹാർ, ബംഗാൾ, അസം, മധ്യപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ ബിജെപി ഭരണമാണ്. നോട്ടീസ് അയച്ചതിൽ ബിജെപി ഭരണമില്ലാത്ത ഏക സംസ്ഥാനം കേരളമാണ്.