കൗൺസിൽ യോഗം സുഗതന് ഭീഷണി; തിരുവനന്തപുരത്ത് ബിജെപി ഭരണം വീഴുമോ?
തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ ഏതെങ്കിലും അംഗം പങ്കെടുത്തില്ല എങ്കിൽ അയാളെ അയോഗ്യനാക്കാൻ നിയമമുണ്ട്
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം വീണേക്കും. കാപ്പ കേസിൽ ജയിൽവാസം അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ.സുഗതനെ അയോഗ്യനാക്കാനുള്ള സാധ്യത തെളിയുന്നു.
തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ ഏതെങ്കിലും അംഗം പങ്കെടുത്തില്ല എങ്കിൽ അയാളെ അയോഗ്യനാക്കാൻ നിയമമുണ്ട്. വെള്ളിയാഴ്ച സുഗതൻ ഇല്ലാത്ത മൂന്നാമത്തെ കൗൺസിൽ യോഗമാണ് നടക്കാൻ പോകുന്നത്. സുഗതന്റെ അവധി അപേക്ഷ കാണിച്ചുകൊണ്ട് പ്രതിരോധം തീർക്കാൻ ബിജെപി ശ്രമിക്കും. എന്നാൽ കാപ്പ കേസിൽ ജയിലിൽ കിടക്കുന്നതുകൊണ്ട് അവധി അപേക്ഷ കൊടുത്താൽ അത് പരിഗണിക്കണമെന്ന് മുൻസിപ്പൽ നിയമത്തിൽ ചട്ടമില്ല. Read Here: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഈ ഏഴ് താരങ്ങൾ കളിക്കില്ല !
അവധി അപേക്ഷ തള്ളേണ്ടിവന്നാൽ കാര്യങ്ങൾ ബിജെപിക്ക് തലവേദനയാകും. ബിജെപിക്ക് 50 കൗൺസിൽ അംഗങ്ങളും ഒരു സ്വതന്ത്രന്റെ പിന്തുണയും ഉള്ളതിനാൽ 51 എന്ന കേവല ഭൂരിപക്ഷം കോർപറേഷനിൽ ബിജെപിക്കുണ്ട്. സുഗതനെ അയോഗ്യനാക്കിയാൽ കേവല ഭൂരിപക്ഷം ബിജെപിക്ക് നഷ്ടമാകും. ഇത് അധികാരം നഷ്ടപ്പെടാനും കാരണമാകും. സുഗതനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത് നൽകാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.