അനുബന്ധ വാര്‍ത്തകള്‍
- ഗുരുവായൂരില്‍ രാത്രി വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഉറങ്ങുകയായിരുന്ന ദമ്പതികള്‍ക്ക് പരിക്ക്
- തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ, ഇത്തവണ ഒന്നാം സമ്മാനം 30 കോടി!
- വടക്കൻ ഒഡീഷ - പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായുള്ള ന്യൂനമർദ്ദം ശക്തിപ്രാപിച്ചു, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
- Karkkadakam 1: നാളെ കർക്കടകം പിറക്കും
- കുഴിമന്തി കഴിച്ച 3 പേര്‍ക്ക് ഷിഗെല്ല, അല്‍ റീം റസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്കുള്ള ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ ഏക പ്രതിയായ ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച (ജൂലൈ 20) പ്രഖ്യാപിക്കും. ഈ കേസില്‍ വിധി ഇന്ന് പ്രഖ്യാപിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കേസ് പരിഗണിക്കുന്ന കോടതി വിധി പ്രഖ്യാപനം ജൂലൈ 20-ലേക്ക് മാറ്റിവെച്ചു. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിക്കുക. അതിക്രൂരമായ കുറ്റകൃത്യം ചെയ്ത പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
2025 ജനുവരി 27-നാണ് അയല്‍വാസികളായ സുധാകരനെയും അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 31-ന് സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ കോടതി ഇയാള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും വിധിച്ചിരുന്നു. സജിത വധക്കേസിന്റെ വിചാരണയ്ക്കിടെ പരോളിലിരിക്കുമ്പോഴാണ് സുധാകരനെയും ലക്ഷ്മിയെയും ഇയാള്‍ കൊലപ്പെടുത്തിയത്. തന്റെ ഭാര്യ തന്നെ വിട്ടുപോകാന്‍ കാരണം സുധാകരന്റെ ഭാര്യയാണെന്ന് വിശ്വസിച്ചാണ് ഇയാള്‍ അവരെ വെട്ടിക്കൊന്നത്.