1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CI creates a ruckus at Nedumangad station

നെടുമങ്ങാട് സ്റ്റേഷനില്‍ മദ്യലഹരിയില്‍ ബഹളമുണ്ടാക്കി സിഐ; ലോക്കപ്പിലുണ്ടായിരുന്ന പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യം

police
നെടുമങ്ങാട്: മദ്യലഹരിയിലായിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കി. ലോക്കപ്പിലുണ്ടായിരുന്ന രണ്ട് പ്രതികളെ വിട്ടയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അക്രമാസക്തനായി പെരുമാറിയ ഉദ്യോഗസ്ഥനായ യഹ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകുന്നേരം നെടുമങ്ങാട് പോലീസ് നാല് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നു. ഒരാളെ ആക്രമിക്കാന്‍ പോകുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇവരെ നാല് പേരെയും നെടുമങ്ങാട് സ്റ്റേഷനിലെ ലോക്കപ്പിലാക്കി.
 
കസ്റ്റഡിയിലുള്ളവരില്‍ രണ്ടുപേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യഹ്യ ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെ നെടുമങ്ങാട് സ്റ്റേഷനിലെത്തി. ഇവര്‍ യഹ്യയുടെ ബന്ധുക്കളാണ്. ഇവരെ വിട്ടയക്കാന്‍ പോലീസ് തയ്യാറാകാതിരുന്നപ്പോള്‍ യഹ്യ ലോക്കപ്പിനുള്ളില്‍ കയറി ബഹളമുണ്ടാക്കി. പിന്നീട് അദ്ദേഹം സ്റ്റേഷനുള്ളിലെ തറയില്‍ കിടന്നു. മദ്യലഹരിയിലായിരുന്ന യഹ്യയെ പോലീസ് ബലമായി കസ്റ്റഡിയിലെടുത്ത് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്. 
 
ഈ സംഭവത്തില്‍ നെടുമങ്ങാട് ഡിവൈഎസ്പിയില്‍ നിന്ന് ജില്ലാ പോലീസ് മേധാവി അടിയന്തര വിശദീകരണം തേടി. സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കുന്ന ഉദ്യോഗസ്ഥനാണ് യഹ്യ. ഇദ്ദേഹത്തിനെതിരെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ മുന്‍പ് സ്വീകരിച്ചിട്ടുണ്ട്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇറാന്‍ കടല്‍വെള്ള ശുദ്ധീകരണ പ്ലാന്റ് ആക്രമിച്ചു: വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് കുവൈറ്റ്