1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Karkkadakam 1 July 17

Karkkadakam 1: നാളെ കർക്കടകം പിറക്കും

ഓഗസ്റ്റ് 12 (ബുധൻ) കർക്കടകം 27 നാണ് കർക്കടക വാവ്

Karkadakam 1, Karkidakam 1, When is Karkadakam, Karkadakam Month Calender, Karkadam Days, കര്‍ക്കടക മാസം, കര്‍ക്കടകം ഒന്ന്, കര്‍ക്കിടകം ഒന്ന്, കര്‍ക്കടക മാസം, കര്‍ക്കിടക മാസം
Karkidakam: നാളെ (ജൂലൈ 17) കർക്കടകം ഒന്ന്. മലയാള മാസങ്ങളിലെ അവസാന മാസമായ കർക്കടകത്തെ രാമായണ മാസം, പഞ്ഞ മാസം, വറുതി മാസം എന്നെല്ലാം വിശേഷിപ്പിക്കാം. കർക്കടക മാസം പൊതുവെ ആഘോഷങ്ങളും ആർഭാടങ്ങളും കുറഞ്ഞ കാലമാണ്.
 
ഓഗസ്റ്റ് 12 (ബുധൻ) കർക്കടകം 27 നാണ് കർക്കടക വാവ്. അന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. കർക്കടക മാസം അവസാനിക്കുക ഓഗസ്റ്റ് 16 ഞായറാഴ്ചയാണ്. ഓഗസ്റ്റ് 17 നാണ് ചിങ്ങം ഒന്ന് വരുന്നത്. 
 
രാമായണ ഭക്തിക്കു പ്രത്യേകം സമർപ്പിച്ച മാസം കൂടിയാണ് കർക്കടകം. മത്സ്യമാംസാദികൾ ഒഴിവാക്കി രാമായണ പാരായണത്തിനു പ്രാധാന്യം നൽകുന്ന കാലം. നാലമ്പല തീർത്ഥാടനമാണ് കർക്കടക മാസത്തിലെ മറ്റൊരു പ്രത്യേകത.