അനുബന്ധ വാര്‍ത്തകള്‍
- മദ്യപിക്കാൻ പണം നൽകാത്ത ദേഷ്യത്തിൽ യുവാവ് തള്ളിയിട്ട 63കാരൻ ബസിനടിയിൽ വീണു മരിച്ചു
- പഠനത്തില്‍ മികവു കാട്ടിയ എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ മാതാവ് വിഷം കൊടുത്തു കൊന്നു
- ഭാര്യയുമായി വേര്‍പിരിഞ്ഞില്ലെങ്കില്‍ പ്രണയബന്ധം നാട്ടുകാരെ അറിയിക്കുമെന്ന് യുവതി; 23കാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- പാലക്കാട് സുവീഷിൻ്റെ കൊലപാതകം, പിന്നിൽ ലഹരിമരുന്നുപയോഗവും വൈരാഗ്യവും, 6 പ്രതികളും അറസ്റ്റിൽ
- യുവാവിന്റെ കൊലപാതകത്തില്‍ മൂന്നു പേര് പിടിയിലായി
കൃഷിസ്ഥലത്തെ വിളവെടുപ്പിൽ തർക്കം : 69 കാരൻ കുത്തേറ്റു മരിച്ചു
കോട്ടയം: കൃഷിസ്ഥലത്ത് വിളവെടുപ്പ് ജോലി ചെയ്യാനായി ആളെ കൊണ്ടുവന്നതുമായി ഉണ്ടായ തർക്കത്തിനൊടുവിൽ വൃദ്ധൻ കുത്തേറ്റു മരിച്ചു. കിടങ്ങൂർ മാമൂട്ടിൽ പരേതനായ കൃഷ്ണൻ മകൻ എം.കെ.കുഞ്ഞുമോൻ എന്ന 69 കാരനാണു കുത്തേറ്റു മരിച്ചത്.
ഇതുമായി ബന്ധപ്പെട്ടു കട്ടച്ചിറ രതീഷ് ഭവനിൽ അക്ഷരം രവീന്ദ്രൻ എന്ന രവീന്ദ്രൻ നായരെ (79) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ പത്തേ കാലോടെ കട്ടച്ചിറയിലെ കാണിക്കമണ്ഡപത്തിനടുത്തുള്ള കൃഷി സ്ഥലത്തു വച്ചായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്നു രവീന്ദ്രൻ നായർ സ്ക്രൂഡ്രൈവർ ഉപയോഗിച്ചായിരുന്നു കുഞ്ഞുമോനെ കുത്തിയത്.
കുഞ്ഞുമോൻ നടത്തുന്ന പാട്ടകൃഷി സ്ഥലത്തു വിളവെടുക്കുന്നതിനിടെയാണ് വാക്കേറ്റം ഉണ്ടായതും പിന്നീട് കൊലപാതകത്തിൽ എത്തിയതും. ഡി.വൈ.എസ്.പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.