ഭാര്യയുമായി വേര്‍പിരിഞ്ഞില്ലെങ്കില്‍ പ്രണയബന്ധം നാട്ടുകാരെ അറിയിക്കുമെന്ന് യുവതി; 23കാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (09:29 IST)
ഡല്‍ഹി സ്വദേശിയായ 23 കാരിയുടെ കൊലപാതകത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയുമായി വേര്‍പിരിഞ്ഞില്ലെങ്കില്‍ പ്രണയബന്ധം നാട്ടുകാരെ അറിയിക്കുമെന്ന് യുവതി പ്രതിയോട് പറഞ്ഞിരുന്നു. യുവതിക്ക് കൊലപാതകത്തില്‍ പിടിയിലായ പ്രതിയുമായി ബന്ധമുണ്ടായിരുന്നു. ഇക്കാര്യം നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി ഡി സി പി ഉഷ രംഖാനയാണ് അറിയിച്ചത്.

വിവാഹിതനായ പ്രതിയോട് ഭാര്യയുമായി വേര്‍പിരിയാന്‍ യുവതി
നിരന്തരം ആവശ്യപ്പെടുകയും അയാള്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി കൊലപാതകം നടത്തിയത് എന്നാണ് പോലീസ് പറഞ്ഞത്. ശനിയാഴ്ച വൈകുന്നേരം കഴുത്തറുത്ത നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :