1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mundathikode Satheesan died

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

മെഡിക്കൽ കോളജ് ആശുപതിയിൽ ചികിത്സയിലായിരുന്നു

Satheesan
മുണ്ടത്തിക്കോട് വെടിക്കെട്ട് സ്ഫോടനത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു. മെഡിക്കൽ കോളജ് ആശുപതിയിൽ ചികിത്സയിലായിരുന്നു. സ്‌ഫോടനത്തിൽ മുണ്ടത്തിക്കോട് സതീശനു ഗുരുതരമായി പൊള്ളലേറ്റിരുന്നു. 
 
ഏപ്രിൽ 21ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് തൃശൂർ പൂരത്തിന്റെ ഭാഗമായി സാമ്പിൾ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങൾ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിൽ സ്‌ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. ദുരന്തത്തിൽ 15 മരണം സ്ഥിരീകരിച്ചു. 
അടുത്ത ലേഖനം
വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയല്ല, 'മറൈൻ ടോക്‌സിൻ'