അനുബന്ധ വാര്‍ത്തകള്‍
- പോലീസില്‍ ഇരുന്നപ്പോഴും പോലീസ് ഉദ്യോഗസ്ഥരെ പോടാ പുല്ലേ എന്ന് മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്: ആര്‍ ശ്രീലേഖ
- Fact Check: സിപിഎം നേതാവ് എം.സ്വരാജ് തീവ്ര ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥിനൊപ്പമുള്ള ചിത്രം വ്യാജം; പ്രചരിപ്പിക്കുന്നത് ജമാഅത്തെ-ലീഗ്-കോൺഗ്രസ് സഖ്യം
- കാട്ടാക്കടയില്‍ യുവാവിനെ കുത്തിക്കൊന്നു; രണ്ട് പേര് കസ്റ്റഡിയില്‍
- തൃശൂർ പൂരം: കനത്ത ചൂടിൽ നിർജ്ജലീകരണത്തിനു സാധ്യത, മുൻകരുതൽ വേണം
- ശബരിമല ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്നു പറന്നു; ആശങ്ക, അന്വേഷണം
'പൊള്ളുന്ന വെയിലല്ലേ...'; തൃശൂരും പാലക്കാടും ജാഗ്രത, ചൂട് 40 ഡിഗ്രി കടക്കും
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് (24/04/2026) മുതൽ 26/04/2026 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്
കേരളത്തിൽ ഇന്ന് (24-04-2026) ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 41 °C വരെയും, തൃശൂർ ജില്ലയിൽ 40 °C വരെയും കൊല്ലം ജില്ലയിൽ 39 °C വരെയും, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 °C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 4 to 5 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരളത്തിൽ 25/04/2026, 26/04/2026 തിയതികളിൽ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 °C വരെയും, കൊല്ലം ജില്ലയിൽ 39 °C, തൃശൂർ, കോട്ടയം ജില്ലകളിൽ 38 °C വരെയും, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 °C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് (24/04/2026) മുതൽ 26/04/2026 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.