1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. EXMWF Predicts early Monsoon in Kerala

കൊടും ചൂടിന് ആശ്വാസമുണ്ടാകും, കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനം

Kerala Weather,
കടുത്ത ചൂടില്‍ വലയുന്ന രാജ്യത്തിന് ആശ്വാസമായി ഇത്തവണ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തുമെന്ന് പ്രവചനം. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം- റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിന്റെ നിഗമനമനുസരിച്ച് മെയ് അവസാനത്തോടെ തന്നെ ദക്ഷിണേന്ത്യയില്‍ മഴയെത്തും. നിലവില്‍ ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും താപനില 43-44 ഡിഗ്രി സെല്‍ഷ്യസില്‍ നില്‍ക്കെയാണ് ആശ്വാസകരമായ ഈ വാര്‍ത്ത വന്നിരിക്കുന്നത്.
 
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മെയ് 18നും 24നും ഇടയില്‍ കാലവര്‍ഷം എത്തിയേക്കാം. മെയ് 25 മുതല്‍ ജൂണ്‍ 1 വരെയുള്ള കാലയലവില്‍ കേരളത്തിലും തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളിലും സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കും. അന്തരീക്ഷ സാഹചര്യങ്ങളില്‍ മാറ്റം സംഭവിച്ചില്ലെങ്കില്‍ മെയ് 25 ഓടെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പ്രവചിക്കുന്നത്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പാവറട്ടി തിരുന്നാൾ: സാംപിൾ ഒഴിവാക്കി, കൂടുതുറക്കൽ വെടിക്കെട്ട് അളവ് കുറച്ച്