പാവറട്ടി തിരുന്നാൾ: സാംപിൾ ഒഴിവാക്കി, കൂടുതുറക്കൽ വെടിക്കെട്ട് അളവ് കുറച്ച്
നേരത്തെ നിശ്ചയിച്ചതിലും പകുതി മാത്രമേ ശനിയാഴ്ച പൊട്ടിക്കാൻ അനുമതിയുള്ളൂ
തൃശൂർ പാവറട്ടി തിരുന്നാളിന്റെ ഭാഗമായി ഇന്ന് നടക്കേണ്ടിയിരുന്ന സാംപിൾ വെടിക്കെട്ട് ഒഴിവാക്കി. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തിരുന്നാളിന്റെ ഭാഗമായുള്ള വെടിക്കെട്ട് ശനി (ഏപ്രിൽ 25) കൂടുതുറക്കൽ സമയത്ത് മാത്രമേ നടത്താൻ അനുമതിയുള്ളൂ.
ശനിയാഴ്ച വൈകിട്ട് നടക്കുന്ന കുർബാനയ്ക്കും കൂടുതുറക്കലിനു ശേഷമാണ് വെടിക്കെട്ട് നടക്കുക. എന്നാൽ മുൻപ് തീരുമാനിച്ച വിധമുള്ള ശേഷിയിൽ വെടിക്കെട്ട് നടത്താൻ സാധിക്കില്ല. നേരത്തെ നിശ്ചയിച്ചതിലും പകുതി മാത്രമേ ശനിയാഴ്ച പൊട്ടിക്കാൻ അനുമതിയുള്ളൂ. ഞായറാഴ്ച രാത്രിയിലെ വെടിക്കെട്ടിനും അനുമതിയില്ല.
ഏപ്രിൽ 25, 26 ദിവസങ്ങളിലാണ് പ്രധാന തിരുന്നാൾ.
