അനുബന്ധ വാര്‍ത്തകള്‍
- കൊടും ചൂടിന് ആശ്വാസമുണ്ടാകും, കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനം
- സംസ്ഥാനത്ത് 28വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
- പാവറട്ടി തിരുന്നാൾ: സാംപിൾ ഒഴിവാക്കി, കൂടുതുറക്കൽ വെടിക്കെട്ട് അളവ് കുറച്ച്
- 'പൊള്ളുന്ന വെയിലല്ലേ...'; തൃശൂരും പാലക്കാടും ജാഗ്രത, ചൂട് 40 ഡിഗ്രി കടക്കും
- പോലീസില്‍ ഇരുന്നപ്പോഴും പോലീസ് ഉദ്യോഗസ്ഥരെ പോടാ പുല്ലേ എന്ന് മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്: ആര് ശ്രീലേഖ
വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയല്ല, 'മറൈൻ ടോക്‌സിൻ'
കടൽ വിഷങ്ങൾ കടൽ മത്സ്യങ്ങളിലും കക്കവർഗങ്ങളിലും സ്വാഭാവികമായി കാണപ്പെടുന്ന ഹാനികരമായ വിഷാംശമാണ് മറൈൻ ടോക്‌സിൻ
വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ രണ്ട് പേർ മരിച്ച സംഭവത്തിൽ മറൈൻ ടോക്‌സിൻ ആകാം മരണകാരണമെന്നാണ് രാസപരിശോധനാ റിപ്പോർട്ടിലെ നിഗമനം. ഭക്ഷ്യവിഷബാധയായിരിക്കും എന്നാണ് ആദ്യം കരുതിയതെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അത് കണ്ടെത്താനായില്ല.
കഴിഞ്ഞ ഫെബ്രുവരി 16 നായിരുന്നു സംഭവം നടന്നത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൊല്ലം ചടയമംഗലം നിലമേൽ സ്വദേശികളായ ഷാജി (42), ഭാര്യാമാതാവ് റാഷിദ ബീവി (58) എന്നിവരാണ് മരിച്ചത്. ഇവർ ഹോട്ടലിൽ നിന്ന് മീൻമുട്ട കഴിച്ചിരുന്നു. ഇതിൽനിന്നുള്ള മറൈൻ ടോക്‌സിൻ ആകാം രണ്ട് പേരുടെ മരണത്തിനു കാരണമെന്നാണ് രാസപരിശോധനാ റിപ്പോർട്ടിലെ നിഗമനം.
കടൽ വിഷങ്ങൾ കടൽ മത്സ്യങ്ങളിലും കക്കവർഗങ്ങളിലും സ്വാഭാവികമായി കാണപ്പെടുന്ന ഹാനികരമായ വിഷാംശമാണ് മറൈൻ ടോക്‌സിൻ. ചില പ്രത്യേക കാലയളവുകളിൽ മത്സ്യങ്ങൾ കഴിക്കുന്ന ആൽഗകൾ വഴിയോ അല്ലാതെയോ ആണ് ഇത് അവയുടെ ശരീരത്തിൽ രൂപപ്പെടുന്നത്. പാകം ചെയ്താലും ഇത്തരം വിഷാംശങ്ങൾ പൂർണമായി നശിക്കണമെന്നില്ല. അങ്ങനെ വരുമ്പോഴാണ് മരണത്തിനു വരെ കാരണമാകുന്നത്.