അനുബന്ധ വാര്‍ത്തകള്‍
- ഭരണം പിടിക്കൽ ഇപ്പോഴും ടാസ്ക്; മുതിർന്ന നേതാക്കളെ സ്ഥാനാർഥികളാക്കാൻ കോൺഗ്രസ്
- ബിജെപിയുടെ ക്രിസ്ത്യൻ ഔട്ട് റീച്ച് അമ്പേ പാളി, 1926 ക്രിസ്ത്യൻ സ്ഥാനാർഥികളിൽ ജയിച്ചത് 25 പേർ മാത്രം
- നേമത്ത് രാജീവ് ചന്ദ്രശേഖർ, കായംകുളത്ത് ശോഭാ സുരേന്ദ്രൻ : ആദ്യഘട്ടമായി 30 സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ബിജെപി, ജനുവരി 12 മുതൽ പ്രചാരണം തുടങ്ങും
- തടവ് ശിക്ഷ മാത്രമല്ല, ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമാകും, തെരെഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനാകില്ല
- തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപ്പിടുത്തം, നൂറിലേറെ ബൈക്കുകൾ കത്തിനശിച്ചു
82 വയസ്സായി അധികാരക്കൊതി തീരുന്നില്ലല്ലോ, നിലം തൊടാതെ തോൽപ്പിക്കും, മുല്ലപ്പള്ളിക്കെതിരെ നാദാപുരത്ത് പോസ്റ്റർ
യുഡിഎഫ് നിയമസഭാ തിരെഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടക്കുമ്പോള്‍ നാദാപുരത്ത് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റര്‍. നാദാപുരം നിയോജക മണ്ഡലത്തില്‍ മുല്ലപ്പള്ളിയെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
മുല്ലപ്പള്ളിയെ നാദാപുരത്തേക്ക് ആനയിക്കുകയാണെങ്കില് മുല്ലപ്പള്ളിയെ നിലം തൊടാതെ തോല്പ്പിച്ചിരിക്കുമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. നാദാപുരത്തെ ലീഗ് നേതൃത്വത്തിനോടെന്ന ആമുഖത്തോടെയാണ് പോസ്റ്റര്‍. മുല്ലപ്പള്ളി രാമചന്ദ്രന്, വയസ്സ് 82. 7 തവണ എം പി, 2 തവണ കേന്ദ്രമന്ത്രി, കെപിസിസി പ്രസിഡന്റ്, എഐസിസി സെക്രട്ടറി. ഇനിയും അധികാരക്കൊതി തീര്‍ന്നില്ലെ എന്നും പോസ്റ്ററില്‍ ചോദിക്കുന്നു.