ഭരണം പിടിക്കൽ ഇപ്പോഴും ടാസ്‌ക്; മുതിർന്ന നേതാക്കളെ സ്ഥാനാർഥികളാക്കാൻ കോൺഗ്രസ്

തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്താനുള്ള ശ്രമങ്ങളിലാണ് സിപിഐഎം

Congress, K Sudhakaran, Mullappally Ramachandran, VM sudheeran
രേണുക വേണു| Last Updated: ബുധന്‍, 24 ഡിസം‌ബര്‍ 2025 (11:09 IST)

നിയമസഭ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ കളത്തിലിറക്കാനൊരുങ്ങി കോൺ​ഗ്രസ്.
വി എം സുധീരൻ, കെ സുധാകരൻ, തുടങ്ങിയ നേതാക്കളെ മത്സരിപ്പിക്കാൻ കോൺഗ്രസ് പദ്ധതിയിടുന്നുവെന്നാണ് സൂചന.

തൃശൂരിൽ വി എം സുധീരൻ, കണ്ണൂരിൽ കെ സുധാകരൻ, നാദാപുരത്തോ പേരാമ്പ്രയിലോ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിങ്ങനെയാണ് സാധ്യതകൾ.

സിനിമാ താരങ്ങളുൾപ്പെടെ സർപ്രൈസ് സ്ഥാനാർത്ഥികളേയും കളത്തിലിറക്കാനാണ് കോൺ​ഗ്രസിൻ്റെ തീരുമാനം. സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ച് ജനുവരിയോടെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാനാണ് കോൺ​ഗ്രസിൻ്റെ നീക്കം.

അതേസമയം. വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ എല്ലാം കരുത്തരായ സ്ഥാനാർത്ഥികളെ നിർത്താനാണ് സിപിഐഎമ്മിൻ്റെ തീരുമാനം. ഘടകക്ഷികളായ എൻസിപി, കോൺ​ഗ്രസ് എസ് എന്നിവർ മത്സരിക്കുന്ന കോഴിക്കോട് ജില്ലയിലെ എലത്തൂർ, കണ്ണൂർ ജില്ലയിലെ കണ്ണൂർ നിയമസഭാ മണ്ഡലങ്ങൾ ഏറ്റെടുക്കാനുള്ള ആലോചനകളുമുണ്ടെന്നാണ് സൂചന.

എലത്തൂർ മണ്ഡലം നിലവിൽ വന്നത് മുതൽ എൻസിപി ശരദ്പവാർ വിഭാ​ഗത്തിൻ്റെ എകെ ശശീന്ദ്രനാണ് ഇവിടെ വിജയിച്ചത്. ശക്തികേന്ദ്രത്തിൽ ശശീന്ദ്രന് സിപിഐഎം മൂന്ന് തവണയും സീറ്റും നൽകിയിരുന്നു. എന്നാൽ എലത്തൂർ സീറ്റ് ഏറ്റെടുക്കണമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽതന്നെ പാർട്ടിയിൽ നിന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. നവംനകുപ്പ് മന്ത്രിയായി തുടരുന്ന എകെ ശശീന്ദ്രന് പാർട്ടിക്കുള്ളിൽ നിന്നു തന്നെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തിൽ വീണ്ടും സീറ്റ് നൽകുന്നതിനെ കുറിച്ചും സിപിഐഎം പരി​ഗണിക്കുന്നുണ്ട്.

കോൺ​ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രൻ രണ്ടുതവണ തുടർച്ചയായി മത്സരിച്ച കണ്ണൂർ നിയമസഭാ മണ്ഡലം ഇത്തവണ ഏറ്റെടുക്കാനാണ് സിപിഐഎം തീരുമാനം. പ്രായാധിക്യം കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :