1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. MDMA Case Teachers Arrest

ഒരു വർഷം കൊണ്ട് അക്കൗണ്ടിൽ 14 ലക്ഷം, അഞ്ച് മാസം കൊണ്ട് ഒൻപത് ലക്ഷം; ലഹരി ഇടപാടിൽ അധ്യാപകർ 'ആക്ടീവ്'

ഇരുവരും ലഹരി ഇടപാടിൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി സജീവമാണ്

MDMA, Teachers, MDMA Case Teachers Arrest, ലഹരിക്കേസിൽ പിടിയിലായ അധ്യാപകരുടെ അക്കൗണ്ടിൽ
കോഴിക്കോട് വടകരയിൽ ലഹരിക്കേസിൽ പിടിയിലായ അധ്യാപകരുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപ എത്തി. കാവ്യയുടെ അക്കൗണ്ടിൽ അഞ്ച് മാസം കൊണ്ട് ഒൻപത് ലക്ഷം രൂപ എത്തിയെന്ന് കണ്ടെത്തി. 
 
ഇരുവരും ലഹരി ഇടപാടിൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി സജീവമാണ്. ലഹരി വിൽപന നടത്തിയതിന്റെ പണമാണ് ഇരുവരുടെയും അക്കൗണ്ടുകളിൽ വന്നത്. പേരാമ്പ്ര ബി.ആർ.എസിക്കു കീഴിലെ താത്കാലിക അധ്യാപികമാരായ കെ.സി.കീർത്തന, കെ.കാവ്യ എന്നിവരാണ് എംഡിഎംഎ വിൽപനയിൽ അറസ്റ്റിലായത്.
 
സാമ്പത്തിക ലാഭം കണ്ടാണ് ഇരുവരും ലഹരി ഇടപാടിലേക്ക് എത്തുന്നത്. അധ്യാപകർ ആതിനാലും സ്ത്രീകൾ എന്ന ആനുകൂല്യവും ലഹരി ഇടപാടിനു സഹായകമായി. 
അടുത്ത ലേഖനം
ഗ്യാസ് സിലിണ്ടറിന് ഓഗസ്റ്റ് 1 മുതല്‍ പുതിയ നിയമങ്ങള്‍: ഇന്‍ഡെയ്ന്‍ ഗ്യാസ്, എച്ച്പി ഗ്യാസ്, ഭാരത് ഗ്യാസ് എന്നിവയില്‍ അടുത്ത മാസം വലിയ മാറ്റങ്ങള്‍