ലഹരി കച്ചവടം: ഇടനിലക്കാരിയായ അധ്യാപിക പിടിയിൽ
കഴിഞ്ഞ 11ന് അധ്യാപികയായ കീർത്തനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
Kavya
ലഹരികച്ചവടത്തിൽ ഇടനിലക്കാരിയായി പ്രവർത്തിക്കുന്ന അധ്യാപികയെ പിടികൂടി. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയാണ് പിടിയിലായത്.
കഴിഞ്ഞ 11ന് അധ്യാപികയായ കീർത്തനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരും വിൽപനക്കാരും തമ്മിലുള്ള ബന്ധം അന്വേഷിച്ചപ്പോഴാണ് ലഹരി ഇടപാടിൽ കാവ്യയ്ക്കും പങ്കുണ്ടെന്ന വിവരം ലഭിച്ചത്. എംഡിഎംഎ ആവശ്യമുള്ളവർ കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കുന്നതായി തെളിഞ്ഞു. വാങ്ങുന്നവരുമായി നേരിട്ടു ബന്ധമില്ലാത്ത കാവ്യ സാധനം ലഭ്യമാകുന്ന ലൊക്കേഷൻ അയച്ചു കൊടുക്കും. മൊത്ത വിൽപനക്കാരുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് പേരാമ്പ്രയിലാണ് എംഡിഎംഎയുമായി അധ്യാപിക കീർത്തന നേരത്തെ അറസ്റ്റിലായത്. പേരാമ്പ്ര ബിആർസിയിലെ സ്‌പെഷലിസ്റ്റ് അധ്യാപികയായ കീർത്തനയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് ഉത്തരവിറക്കി.