1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Maoist Attack News

ചപ്പാരം ഏറ്റുമുട്ടല്‍: പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

Maoist Attack
ചപ്പാരം ഏറ്റുമുട്ടലില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. ഏറ്റുമുട്ടലില്‍ അഞ്ചു മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.  ഇതില്‍ രണ്ടുപേര്‍ പിടിയില്‍ ആയിട്ടുണ്ട്. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. രണ്ടുപേര്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. കൂടാതെ ആയുധ ധാരിയായ വേറൊരാള്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇയാള്‍ തണ്ടര്‍ബോള്‍ഡിന് നേരെ പലതവണ വെടിവെച്ചെന്നും പോലീസ് വ്യക്തമാക്കി.
 
അതേസമയം നാലു തോക്കുകള്‍ പോലീസ് ഇവരില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രക്ഷപ്പെട്ട മൂന്നുപേര്‍ക്കായുള്ള തിരച്ചിലും തുടരുകയാണ്.
അടുത്ത ലേഖനം
ഭാര്യ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി മരുമകന്‍, പ്രതി പോലീസ് പിടിയില്‍