ഭാര്യ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി മരുമകന്‍, പ്രതി പോലീസ് പിടിയില്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 നവം‌ബര്‍ 2023 (08:58 IST)
കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി മരുമകന്‍. ഇടുക്കി നെടുങ്കണ്ടത്ത് കൗന്തിയിലാണ് സംഭവം നടന്നത്. മരുമകന്‍ ജോബിന്‍ തോമസ് ആണ് പുതുപ്പറമ്പില്‍ ടോമിയെ കൊലപ്പെടുത്തിയത്. ജോബിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ജോബിന്‍ ഭാര്യ ടിന്റുവിനെയും ആക്രമിച്ചു. വെട്ടേറ്റ ടിന്റുവിന് പരിക്ക് ഗുരുതരമാണ്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് ഒടുവില്‍ ലഭിച്ച വിവരം.

ഏറെ നാളായി ജോബിനും ഭാര്യ ടിന്റുവിനും ഇടയില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. കുടുംബ കലഹത്തെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയുമായി ജോബിന്‍ ഏറെ നാളായി അകന്നു കഴിയുകയാണ്. ബാംഗ്ലൂരില്‍ കച്ചവടം നടത്തുന്നയാളാണ് ജോബിന്‍. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :