'ലിയോ' കേരളത്തില്‍ നിന്ന് എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 നവം‌ബര്‍ 2023 (16:35 IST)
വിജയ്യുടെ 'ലിയോ' കേരള ബോക്സ് ഓഫീസ് നിന്ന് ഇതുവരെ എത്ര നേടിയെന്ന് അറിയാം.

കേരള ബോക്സ് ഓഫീസില്‍ 19 ദിവസങ്ങള്‍ക്കുള്ളില്‍ 58.80 കോടി രൂപ നേടാന്‍ ലിയോയ്ക്ക് കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍.11-ാം ദിവസം തന്നെ കേരള ബോക്സോഫീസില്‍ ചിത്രം 54.83 കോടി രൂപയില്‍ എത്തിയിരുന്നു.പിന്നീടുള്ള 8 ദിവസങ്ങളില്‍, ചിത്രത്തിന് 4 കോടി രൂപ അധികമായി കൂട്ടിച്ചേര്‍ക്കാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ.

കേരളത്തില്‍നിന്ന് മാത്രം 60 കോടി കളക്ഷന്‍ നേടുമോ എന്നത് കണ്ടറിയണം.20 ദിവസം അവസാനിക്കുമ്പോള്‍ 599 കോടി നേടി.ഈ ദിവസം നേടിയത് വെറും 3 കോടി രൂപ മാത്രമാണ്.ആക്ഷന്‍ ഡ്രാമ ഇന്ന് 600 കോടി കടക്കും.

വിജയുടെ ആദ്യ ചിത്രവും 600 കോടിയിലധികം കളക്ഷന്‍ നേടുന്ന ഏക തമിഴ് ചിത്രവുമായി 'ലിയോ' മാറും.എന്നാല്‍ ദീപാവലിക്ക് ഒന്നിലധികം തമിഴ് റിലീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതിനാല്‍ വരാനിരിക്കുന്ന ദിവസങ്ങള്‍ ചിത്രത്തിന്റെ കളക്ഷന്‍ കുറയും.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :