1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Manalur Assembly Seat 2026 Election

മണലൂരില്‍ 'സൂപ്പര്‍ ക്ലാഷ്'; രവീന്ദ്രനാഥ് ഉറപ്പിച്ചു, വെല്ലുവിളിയാകുമോ പ്രതാപന്‍?

എന്‍.ഐ.ദേവസിക്കുട്ടി, വി.എം.സുധീരന്‍, റോസമ്മ ചാക്കോ തുടങ്ങി കോണ്‍ഗ്രസിലെ പ്രമുഖര്‍ ജയിച്ചുകയറിയ മണ്ഡലത്തില്‍ 2016 മുതല്‍ സിപിഎമ്മിന്റെ മുരളി പെരുനെല്ലിയാണ് എംഎല്‍എ

Manalur, LDF, UDF, Manalur Assembly Seat 2026 Election, TN Prathapan, ടി.എന്‍.പ്രതാപന്‍, മുരളി പെരുനെല്ലി, എല്‍ഡിഎഫ്, യുഡിഎഫ്‌
Prof C Raveendranath

തൃശൂര്‍ ജില്ലയില്‍ ഇടതുപക്ഷത്തിനു ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മണലൂര്‍. ഒരു കാലത്ത് കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന മണ്ഡലം ഇന്ന് എല്‍ഡിഎഫിനു അനായാസം ജയിക്കാവുന്ന രാഷ്ട്രീയ സ്ഥിതിയാണുള്ളത്. കഴിഞ്ഞ രണ്ട് ടേമുകള്‍ തുടര്‍ച്ചയായി എല്‍ഡിഎഫ് എംഎല്‍എയാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്. 
 
എന്‍.ഐ.ദേവസിക്കുട്ടി, വി.എം.സുധീരന്‍, റോസമ്മ ചാക്കോ തുടങ്ങി കോണ്‍ഗ്രസിലെ പ്രമുഖര്‍ ജയിച്ചുകയറിയ മണ്ഡലത്തില്‍ 2016 മുതല്‍ സിപിഎമ്മിന്റെ മുരളി പെരുനെല്ലിയാണ് എംഎല്‍എ. 2011 ല്‍ യുഡിഎഫ് മണലൂരില്‍ ജയിച്ചതാകട്ടെ വെറും 481 വോട്ടുകള്‍ക്കും. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും മണലൂര്‍ നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിനു മുന്‍തൂക്കമുണ്ട്. 
 
രണ്ട് ടേം പൂര്‍ത്തിയാക്കിയ മുരളി പെരുനെല്ലി ഇത്തവണ മത്സരരംഗത്തുണ്ടാകില്ല. എല്‍ഡിഎഫിനായി കളത്തിലിറങ്ങുക ജനകീയനായ സിപിഎം നേതാവും മുന്‍ മന്ത്രിയും കൂടിയായ പ്രൊഫ.സി.രവീന്ദ്രനാഥ് ആയിരിക്കും. മികച്ച മന്ത്രി, മികച്ച എംഎല്‍എ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട രവീന്ദ്രനാഥ് മണലൂര്‍ നിലനിര്‍ത്തുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷ. 
 
മറുവശത്ത് തൃശൂര്‍ മുന്‍ എംപി ടി.എന്‍.പ്രതാപന്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കും. പ്രതാപന്‍ നിന്നാല്‍ മാത്രമേ മണലൂരില്‍ നേട്ടമുണ്ടാകൂവെന്ന് കോണ്‍ഗ്രസ് കരുതുന്നു. പ്രതാപന്‍ കണ്ണുവയ്ക്കുന്ന സീറ്റും മണലൂര്‍ തന്നെയാണ്. 
 
2016 തിരഞ്ഞെടുപ്പ് ഫലം 
 
മുരളി പെരുനെല്ലി (എല്‍ഡിഎഫ്) - 70,422 വോട്ടുകള്‍ 
 
ഒ.അബ്ദുറഹിമാന്‍ കുട്ടി (യുഡിഎഫ്) - 51,097 വോട്ടുകള്‍ 
 
എ.എന്‍.രാധാകൃഷ്ണന്‍ (ബിജെപി) - 37,680 വോട്ടുകള്‍ 
 
2021 ലെ വോട്ട് നില 
 
മുരളി പെരുനെല്ലി (എല്‍ഡിഎഫ്) - 78,337 വോട്ടുകള്‍ 
 
വിജയ് ഹരി (യുഡിഎഫ്) - 48,461 വോട്ടുകള്‍ 
 
എ.എന്‍.രാധാകൃഷ്ണന്‍ (ബിജെപി) - 36,566 വോട്ടുകള്‍
അടുത്ത ലേഖനം
ലോകരാജ്യങ്ങളുമായി മത്സരിക്കാന്‍ തയ്യാറാണ്, ആത്മവിശ്വാസത്തോടെയാണ് വ്യാപാരക്കരാറുകളില്‍ ഒപ്പുവയ്ക്കുന്നത്: നരേന്ദ്രമോദി