അഭിറാം മനോഹർ|
Last Modified തിങ്കള്‍, 2 ഫെബ്രുവരി 2026 (12:08 IST)
വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ പി വി അന്‍വര്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ബേപ്പൂരില്‍ പി വി അന്‍വര്‍ പ്രചാരണം തുടങ്ങിയല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. ബേപ്പൂര്‍ എംഎല്‍എയായി പി വി അന്‍വര്‍ ജയിച്ചുവരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
മണ്ഡലത്തില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പി വി അന്‍വര്‍ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങികഴിഞ്ഞു. ലീഗ് നേതാവ് മായിന്‍ ഹാജി ഉള്‍പ്പടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വര്‍ നേരിട്ട് കാണുകയും പിന്തുണ തേടുകയും ചെയ്തു. മന്ത്രി മുഹമ്മദ് റിയാസിനെതിരെ ശക്തമായ പോരാട്ടം പി വി അന്‍വറിന് കാഴ്ചവെയ്ക്കാനാകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. സര്‍ക്കാറിനെതിരായ ഭരണവിരുദ്ധവികാരം മുതലാക്കാന്‍ അന്‍വറിന് കഴിയുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പില്‍ 28,787 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി എ മുഹമ്മദ് റിയാസ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്.